NEWS

MAPHRIANATE OF THE EAST AND THE MALANKARA CHURCH

September 15, 2023

‘‘𝐌𝐀𝐏𝐇𝐑𝐈𝐀𝐍𝐀𝐓𝐄 𝐎𝐅 𝐓𝐇𝐄 𝐄𝐀𝐒𝐓 𝐀𝐍𝐃 𝐓𝐇𝐄 𝐌𝐀𝐋𝐀𝐍𝐊𝐀𝐑𝐀 𝐂𝐇𝐔𝐑𝐂𝐇’’
𝐴 𝑏𝑜𝑜𝑘 𝑤𝑟𝑖𝑡𝑡𝑒𝑛 𝑏𝑦 𝐽𝑜ℎ𝑛 𝑀𝑎𝑡ℎ𝑒𝑤 𝑁𝑎𝑟𝑒𝑘𝑎𝑡𝑡𝑢
Published By: 𝐇𝐘𝐌𝐎𝐍𝐔𝐓𝐇𝐎

𝑷𝒍𝒆𝒂𝒔𝒆 𝒃𝒐𝒐𝒌 𝒚𝒐𝒖𝒓 𝒄𝒐𝒑𝒊𝒆𝒔 𝒃𝒚 𝒔𝒆𝒏𝒅𝒊𝒏𝒈 𝒕𝒉𝒆 𝒇𝒐𝒍𝒍𝒐𝒘𝒊𝒏𝒈 𝒅𝒆𝒕𝒂𝒊𝒍𝒔:
Full Name
Postal Address
Contact Number
Number of copies to this number: https://wa.me/+918089047446

The Book “𝐌𝐚𝐩𝐡𝐫𝐢𝐚𝐧𝐚𝐭𝐞 𝐨𝐟 𝐭𝐡𝐞 𝐄𝐚𝐬𝐭 𝐚𝐧𝐝 𝐌𝐚𝐥𝐚𝐧𝐤𝐚𝐫𝐚 𝐂𝐡𝐮𝐫𝐜𝐡” represents the history of the Syrian Orthodox church of Antioch in the erstwhile Persian empire. This book narrates the history of the Maphrianate from the sixth century to 19th century in detail. It includes the list of 81 Maphriyonos subject to the Patriarch of Antioch with specific reference to the Maphriyonos from Mor Morutho to Mor Baselius Behnam IV 1860.

This book also elaborates the way in which the Maphrianate was introduced in Malankara by the deposed Patriarch Ignatius Abded Masih II. It also exposes the illegitimacy of edicts stated as issued by deposed Patriarch Ignatius Abded Masih II.

Images of several of these documents are provided in a series of Appendix which include the Sustatikon of Mor Gregorius Abdul Jaleel, Mor Baselius Yeldo, Holy Synod decision to depose Patriarch Ignatius Abded Mashi II, Ottoman archival records detailing the decision to withdraw Firman of Patriarch Ignatius Abded Masih II based on the recommendations from the Synod and the edicts stated as issued by deposed Patriarch Ignatius Abded Masih II in Malankara.

The draft copy of the book was given to His Holiness Mor Ignatius Aphrem II in June 2022 and HH blessings, the book is completed. (https://www.facebook.com/Hymonutho/videos/1815119595585943)

The book was released on 14.05.2023 by HH Patriarch Ignatius Aphrem II, handing over the first copy to HE Mor Theophilos Kuriakose Metropolitan in the presence of HE Mor Gregorius Joseph and other dignitaries and Metropolitans of Syriac Orthodox Church of Antioch. HE Mor Gregorius Joseph Metropolitan introduced the book to the public and explained the major contents of the book.

The book is dedicated to the sacred memory of Rev. Fr. Kurian Kaniyamparambil. 

HH Patriarch narrated the efforts made by John in gathering the ancient manuscripts and diligently placing them in the book. HH Congratulated and blessed the author and categorically stated that his work is the beginning. His efforts will definitely show the truth of the establishment of the Catholicate in Malankara in 1912. HH stated that John’s efforts will lead to a solution in the ongoing dispute in Malankara in the near future.

14 ഏപ്രിൽ 2023
ഹൈമോനൂസോ സൗഹൃദ സംഗമവും അവാർഡ് ദാനവും നടത്തപ്പെട്ടു

കൊച്ചി: പരിശുദ്ധ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സത്യ വിശ്വാസത്തിന്റെ പ്രചാരണാര്‍ത്ഥം പ്രവർത്തിക്കുന്ന ഹൈമോനൂസോ എന്ന സംഘടനയുടെ ആദ്യ സൗഹൃദ സംഗമം 2023 ഏപ്രിൽ 14’ന് കൊച്ചി മേഴ്സി ഹോട്ടലില്‍ വച്ച് നടത്തപ്പെട്ടു. 

2019 മുതൽ ഓൺലൈനായി പ്രവർത്തിച്ചുവരുന്ന  ഹൈമോനൂസോയുടെ ആഭിമുഖ്യത്തില്‍, സഭാചരിത്രം, സത്യവിശ്വാസം, ആരാധനാ സംഗീതം, സുറിയാനി ഭാഷാ പഠനം, ശുശ്രൂഷാ നടപടി ക്രമങ്ങള്‍, ബൈബിൾ പഠനം, പിതാക്കന്മാരുടെ ജീവചരിത്രം, തുടങ്ങി ഒട്ടനവധി മേഖലകളില്‍, വിദഗ്ധരായ വൈദീകരുടെയും അല്‍മായരുടെയും നേതൃത്വത്തില്‍ ഓൺലൈൻ ക്ലാസ്സുകളും, പ്രഭാഷണങ്ങളും, ചര്‍ച്ചകളും നടന്നുവരുന്നു. ഇത്തരം ക്ലാസ്സുകളിലൂടെയും, ഹൈമോനൂസോ വാട്സാപ്പ് കൂട്ടായ്മയിലെ ചര്‍ച്ചകളിലൂടെയും, സുറിയാനി സഭയിലെയും, ഇതര സഭാ വിഭാഗങ്ങളിലെയും സത്യവിശ്വാസികള്‍ക്ക് സുപരിചിതമായ ഹൈമോനൂസോയുടെ ആദ്യ സൗഹൃദ സംഗമമാണ് 2023 ഏപ്രിൽ 14നു    കൊച്ചിയില്‍ വച്ച് നടന്നത്. 

ഹൈമോനൂസോയുടെ വിവിധ പ്രോഗ്രാമുകളില്‍ ക്ലാസ്സുകൾ നയിച്ച പ്രഗല്ഭമതികളും, പഠിതാക്കളും, ഹൈമോനൂസോയുടെ അഭ്യുദയകാംക്ഷികളും ഒന്നിച്ച കൂടിവരവ് ഏവര്‍ക്കും ഒരു പുതിയ അനുഭവമായി മാറി. സൗഹൃദ സംഗമത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ച, കാലിക പ്രസക്തമായ ഒട്ടനവധി വിഷയങ്ങലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഹൈമോനൂസോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പുതിയ മേഖലകളെക്കുറിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. 

യോഗത്തിൽ വച്ച്, ഹൈമോനൂസോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, സുറിയാനി സഭയുടെ വേദശാസ്ത്ര വൈജ്ഞാനിക മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മാന്നാംകുഴിയിൽ ശ്രീ ജേക്കബ് വർഗീസ് സാറിന്‌  സമ്മാനച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജേക്കബ് സാർ, കോളജ് അധ്യാപകൻ, ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ   സേവനം നടത്തി 2001ൽ സ്വയം ജോലിയിൽ നിന്നും വിരമിച്ചുവെങ്കിലും, തന്റെ റിട്ടയര്‍മെന്റ് ജീവിതത്തില്‍, മുഴുവന്‍ സമയവും പരിശുദ്ധ സഭയ്ക്കും, സത്യ വിശ്വാസത്തിന്റെ വളർച്ചയ്ക്കുമായി മാറ്റിവച്ച്, മലങ്കരയിൽ ലഭ്യമല്ലാതിരുന്ന അമൂല്യങ്ങളായ ഒട്ടനവധി  കൃതികൾ വിദേശത്തുനിന്നും കണ്ടെത്തി, സുറിയാനിയില്‍ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതിനും സംശോധന ചെയ്യുന്നതിനും നടത്തിയ സമർപ്പിതമായ സേവനങ്ങള്‍ സ്തുത്യര്‍ഹവും, മഹനീയവുമാണെന്ന് യോഗം വിലയിരുത്തി. 

സൗഹൃദ കൂട്ടായ്മയില്‍ സംബന്ധിച്ച എല്ലാവർക്കും ഹൈമോനൂസോയുടെ സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. സ്നേഹവിരുന്നോടെ ഹൈമോനൂസോയുടെ ആദ്യ സൗഹൃദ സംഗമം പര്യവസാനിച്ചു.